അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി (India) ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. 18 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും സഹിതം 36 റൺസെടുത്ത ഒഡീൻ സ്മിത്താണ് വിൻഡീസിന്റെ ടോപ് സ്കോർ.
മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത് ശർമ്മയുടെ തീരുമാനം പിഴച്ചെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശർമ്മ (13), വിരാട് കോഹ്ലി (0), ശിഖാർ ധവാൻ (10) എന്നിവർ പെട്ടന്ന് മടങ്ങി. ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശ്രയസ്- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. . 34 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് വിൻഡീസ് ബോളിംഗിൽ തിളങ്ങിയത്.
ഇനി ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയാണ് നടക്കാനുള്ളത്. ഈ മാസം 16 നാണ് മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…