cpm - kottayam
കോഴിക്കോട്: സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പൊലീസിൽ പീഡന പരാതി നൽകി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് സിപിഐ വനിതാ നേതാവ് പൊലീസിൽ പരാതി നൽകിയത്. ഈ മാസം ഒന്നാം തീയതി ചെറുവണ്ണൂരിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ചെറുവണ്ണൂർ സ്വദേശിയും പ്രാദേശിക മഹിളാ നേതാവും കൂടിയായ വനിതാ നേതാവിന്റെ പരാതി.
കെപി ബിജുവിനെതിരെ പരാതി സ്വീകരിച്ച മേപ്പയൂർ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ സിപിഐ -സിപിഎം നേതാക്കളാരും ഇതുവരെയും തയ്യാറായിട്ടില്ല.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…