Tuesday, December 30, 2025

സമൂഹ മാധ്യമങ്ങളിൽ സിപിഐഎം കടന്നലുകൾ

സമൂഹ മാധ്യമങ്ങളിലെ സിപിഐഎം സൈബർ പോരാളികളുടെ ഇടപെടലുകളുടെ സ്വഭാവം നമുക്ക് പരിചിതമാണ്. പാർട്ടിക്കെതിരെ വരുന്ന ഏത് പോസ്റ്റുകളെയും പൊങ്കാല എന്ന് വിളിക്കുന്ന സൈബർ ബുള്ളിയിങ് വഴി ഈ പോരാളികൾ പ്രതിരോധിക്കും. അതിനായി ഈ പോരാളികൾക്ക് വൻ ആയുധ ശേഖരം തന്നെയുണ്ട്. ട്രോളുകളും ഇമേജുകളും വ്യാജ രേഖകളുമെല്ലാം പാർട്ടി ഈ അനൗദ്യോഗിക പോരാളികൾക്ക് നൽകിയിട്ടുണ്ട്. പലപ്പോഴും വാക്കുകൾ കൊണ്ടായിരിക്കില്ല ഫോണുകളിലും കംപ്യൂട്ടറുകളിലും ശേഖരിച്ച് വച്ചിരിക്കുന്ന ചിത്രങ്ങളും വ്യാജരേഖകളുമാണ് ഇഷ്ടായുധങ്ങൾ. പാർട്ടി ക്ലാസ്സുകളിൽ ആവർത്തിച്ച് കേൾക്കാറുള്ള പെരും നുണകൾ മുതൽ വിചാരധാരയും മനുസ്മൃതിയും വരെ ആ ആയുധ ശേഖരത്തിലുണ്ടാകും.

വിചാര ധാരയുടേത് എന്ന പേരിൽ ചില പേജുകളും വരികളും അവർ ഉണ്ടാകും. പലതും ആ പുസ്തകത്തിൽ ഉള്ളതുപോലുമായിരിക്കില്ല. മനുസ്മൃതിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഈ പുസ്തകങ്ങളൊന്നും വായിച്ചിട്ടല്ല പോരാളികൾ ആശയ സംവാദത്തിനു വരുന്നത്. കൃത്രിമമായി ഉണ്ടാക്കിയ ഏതാനും പേജുകളിൽ പറയുന്ന കാര്യങ്ങളാണ് അവർ ആശയ സംവാദത്തിന് ഉപയോഗിക്കുക. ഉത്തരം മുട്ടുമ്പോൾ ശൂലം ഭ്രൂണം വിചാര ധാര മനുസ്മൃതി ചാതുർവർണ്യം എന്നൊക്കെയുള്ള ആയുധങ്ങൾ അവർ പുറത്തെടുക്കും അതുകൊണ്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ പിന്നെ വെട്ടുക്കിളി ആക്രമണവും അസഭ്യ വർഷവുമൊക്കെയാണ്. ഇങ്ങനെ പാർട്ടിവിരുദ്ധ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും സാമൂഹികമാധ്യമങ്ങളിൽ ‘പൊങ്കാല’യിടുന്ന സൈബർ പോരാളികളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ സി.പി.എം. എന്നാൽ, പാർട്ടിയുടെ സജീവ പ്രവർത്തകരും ഔദ്യോഗിക നവമാധ്യമ ഗ്രൂപ്പുകളും നേരിട്ട് ‘പൊങ്കാല’യിടാൻ ഇറങ്ങില്ല.

Related Articles

Latest Articles