Saturday, May 18, 2024
spot_img

നഗര മാവോയിസ്റ്റുകൾ അലനും താഹയ്ക്കും വേണ്ടി വീണ്ടും വാദിച്ച് സി പി എം…കേസ് എൻ ഐ എ ഏറ്റെടുത്തത് സംസ്ഥാന സർക്കാർ അറിയാതെന്ന് ആരോപണം…

രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരായ നഗര മാവോയിസ്റ്റുകളുടെ കേസ് എന്‍ഐഎ ഏറ്റെടുത്തത് പിണറായി സര്‍ക്കാര്‍ അറിയാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോഴിക്കോട്ടെ പന്തീരാങ്കാവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടൊണ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവയില്‍ പറയുന്നത്. ഈ കേസില്‍ പിണറായി സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാമെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്.

പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇവര്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരല്ല. മാവോയിസ്റ്റുകള്‍ തന്നെയാണ്. മാവോയിസ്റ്റുകള്‍ക്ക് ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ലെന്നും അദേഹം വ്യക്തമാക്കി. അലന്‍ ഷുഹൈബിനും താഹ ഫസലും പിന്തുണ നല്‍കിയ മന്ത്രിസഭയിലെ മന്ത്രിമാരെയും ഘടകകക്ഷിയായ സിപിഐയെയും പൂര്‍ണമായും തള്ളിയാണ് മുഖ്യമന്ത്രി അന്ന് സംസാരിച്ചത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം കൃത്യമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും അദേഹം തള്ളിപ്പറയാന്‍ തയാറായത്. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

Related Articles

Latest Articles