Tuesday, December 30, 2025

യോജിച്ച് പോയില്ലെങ്കില്‍ ഐ എന്‍ എല്‍ ഇടത് മുന്നണിയിലുണ്ടാകില്ല; ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഐഎം

കോഴിക്കോട്: രണ്ടായി പിളർന്ന ഐഎന്‍എല്ലിലെ (INL) ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം. തര്‍ക്കങ്ങള്‍ പരിഹരിച്ച് യോജിച്ച് പോയില്ലെങ്കില്‍ ഐ എന്‍ എല്‍ ഇടത് മുന്നണിയിലുണ്ടാകില്ല എന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് പാര്‍ട്ടിയുടെ ചുമതലയല്ല. ചെറിയ പാര്‍ട്ടികള്‍ ഭിന്നിച്ചുവന്നാല്‍ എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നും സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

ഐഎന്‍എല്‍ പോലെ ചെറിയ പാര്‍ട്ടികള്‍ക്കകത്തുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എല്‍ഡിഎഫിന്റെ ചുമതലയും ബാധ്യതയുമല്ല. ഈ പ്രശ്‌നങ്ങളെല്ലാം ഏറ്റെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പറ്റില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. നേരത്തെ പലതവണ സി പി ഐ എം മുന്നറിയിപ്പ് നല്‍കിയിട്ടും ഐ എന്‍ എല്‍ തര്‍ക്കം തുടരുകയായിരുന്നു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles