Monday, December 29, 2025

നവരാത്രി കാലത്ത് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തു

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഡന്തല്‍മൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനാണ് അറസ്റ്റിലായത്.ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആര്‍ സവര്‍ക്കറുടെ പരാതിയിലാണ് അറസ്റ്റ്.

ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കല്‍പ്പങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയില്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Latest Articles