Friday, May 24, 2024
spot_img

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സംഭവം: തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്രം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്.

ഇതേതുടർന്ന് വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ച്‌ ജലകമ്മിഷന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നീക്കം.

അതേസമയം തന്നെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്നാടിനെ ആശങ്ക അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി.എന്നും കത്തിൽ പറഞ്ഞു. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles