സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തി..ഒരേ ആധാരം പണയംവെച്ച് ഇരട്ടവായ്‌പ്പ തരപ്പെടുത്തിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വന്‍ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജിവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായ നികുതി വകുപ്പിനും ബിജെപി പരാതി നല്‍കി. ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

