ലഖ്നൗ: ബക്രീദ് ദിനത്തോടനുബന്ധിച്ച് പുതിയ കോവിഡ് നിര്‍ദേശങ്ങളുമായി യോഗി സര്‍ക്കാര്‍. ആഘോഷത്തിനായി 50-പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും വിലക്കുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് യോഗി ആദിത്യനാഥ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
അതേസമയം പെരുന്നാള്‍ വരാനിരിക്കെ, വേണ്ട മുന്‍കരുതല്‍ എടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ കന്നുകാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതിയില്ല. ബലി ചടങ്ങിനായി തയ്യാറാക്കിയ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ ആണ് കര്‍മം നടത്തേണ്ടത്. ബലികര്‍മത്തിന് ശേഷം അത് ശുചീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശമുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

