Saturday, December 20, 2025

ആലപ്പുഴയിലെ ലഹരിക്കടത്തിൽ വീണ്ടും CPM നടപടി;
പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി, ജാമ്യം നിന്നയാളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ട്ടിച്ച കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ നടപടി തുടർന്ന് സിപിഎം. രണ്ട് . പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി എടുത്തു . കേസിലെ പ്രതിയായ ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്‌പെന്‍ഡ് ചെയ്തു.

54 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയതിൽ ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളിലൊരാളാണ് വിജയകൃഷ്ണന്‍. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾ കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നതായി പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുനിന്നു

Related Articles

Latest Articles