Sabarimala

ശബരിമല ഇടത്താവളം അട്ടിമറിക്കാനുള്ള ഗൂഢനീക്കവുമായി സിപിഎം; പ്രതിഷേധവുമായി ബിജെപി

തിരുവല്ല: ശബരിമല ഇടത്താവളം അട്ടിമറിക്കാനുള്ള ശ്രമവുമായി എൽ.ഡി.എഫ്. തിരുവല്ല നഗരസഭയിലെ 75 ലക്ഷം രൂപ അടങ്കൽ തുക വരുന്ന ശബരിമല ഇടത്താവളം ഉൾപ്പെടെയുള്ള വിവിധ വാർഡുകളിലെ സ്പിൽ ഓവർ വർക്കുകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കൗൺസിലുകൾ എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ തടസപ്പെടുത്തുകുയാണ്.

ശബരിമല ഇടത്താവളം വർക്ക് ഒഴിച്ചുളള വർക്കുകൾ അജണ്ടയിൽ ഉൾപ്പെടുത്താവു എന്ന എൽ.ഡി.എഫ്. കൗൺസിലർമാരുടെ വാശി ശബരിമല ഇടത്താവളം അട്ടിമറിക്കുവാനുള്ള സിപിമ്മിന്റെ ഗൂഢ നീക്കമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിരന്തരമായി കൗൺസിലുകൾ തടസ്സപ്പെടുത്തി വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള എൽ .ഡി എഫിൻ്റെ നീക്കത്തിനെതിരെ ബി.ജെ.പി പാർലമെൻ്ററി പാർട്ടി യോഗം ശക്തമായി പ്രതിഷേധിച്ചു. പാർലമെൻററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്.ടി.എസ്.വിജയകുമാർ, ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ്, വിമൽ.ജി, രാഹുൽ ബിജു. പൂജാ ജയൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

6 hours ago

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…

6 hours ago