CPM Attack
ഇടുക്കി: ഇടുക്കിയിൽ മധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച് സിപിഎം ഏരിയാ സെക്രട്ടറിയും സംഘവും(CPM Attack In Idukki). ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചാണ് മധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ചത്. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെ (51) യാണ് സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഞങ്ങളാണ് ഭരിക്കുന്നത്. ഏരിയാ സെക്രട്ടറി സുമേഷ് ഞങ്ങളുടെ കണ്ണുലുണ്ണിയാണ്, ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റിന്റെ വില അറിയാമോ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് ജോസഫ് പറഞ്ഞു.
അതേസമയം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് വിവരം. ഇരുമ്പ് പൈപ്പ് ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ ജോസഫിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇരുപത്തഞ്ചോളം ആളുകൾ ചേർന്നാണ് ആക്രമിച്ചതെന്നും ജോസഫ് ആരോപിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…