Wednesday, January 7, 2026

47 വർഷത്തെ സിപിഎം കുത്തക വാർഡ് പിടിച്ചെടുത്തു; കണ്ണൂരില്‍ കോൺഗ്രസ് മെമ്പർക്ക് ക്രൂര മർദ്ദനം

കണ്ണൂർ: കണ്ണൂർ കൂടാളിയിൽ 47 വർഷത്തെ സിപിഎം കുത്തക തകർത്ത് വാർഡ് പിടിച്ചെടുത്ത കോൺഗ്രസ് മെമ്പർക്ക് ക്രൂര മർദ്ദനം. തദ്ദേശ ഫലം വന്ന ദിവസത്തെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ മെമ്പര്‍ പരാതി നല്‍കി. അതേസമയം പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് ദു‍ർബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മർദ്ദനമേറ്റ മെമ്പർ വിമര്‍ശിച്ചു. എന്നാല്‍ അക്രമികൾ പാർട്ടി പ്രവർത്തകരല്ലെന്നാണ് സിപിഎമ്മിന്‍റെ വാദം.

Related Articles

Latest Articles