Monday, December 29, 2025

കഞ്ചാവ് കടത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കഞ്ചാവ് കടത്തല്‍ സംഘത്തില്‍ ഉള്‍പ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലാഷിനെയാണ് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളുടെ സഹോദന്‍ സുബിത്തും പോലീസ് പിടിയിലായിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള പോലീസ് സംഘം ബ്രാഞ്ച് സെക്രട്ടറിയേയും സഹോദരനെയും കോളിക്കടവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ 108 ആംബുലന്‍സിന്‍റെ ഡ്രൈവറാക്കിയതില്‍ പാര്‍ട്ടിക്കകത്തു നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Articles

Latest Articles