Tuesday, October 6, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം (CPM) ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ്​ ഇയാൾ.

സ്‌കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുപിന്നാലെ സുനിലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സി.പി.എം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles