ചെന്നൈ: തമിഴ്‌നാട്ടിൽ (TamilNadu) ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്.
ആളപായമോ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- തെക്ക് കിഴക്കായി 25 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. അതേസമയം കനത്ത മഴയെ തുടരുന്ന വെല്ലൂര്‍ അതീവ ജാഗ്രതയിലാണ്. ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും പൂര്‍ണ ശേഷിയിലെത്തി.

