Sunday, September 27, 2026

തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റു മരിച്ചു

കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റു മരിച്ചു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പേരാലിൽ സനൂപാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൂന്നു സിപിഎം പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്.
സനൂപിനെ സുഹൃത്തുക്കളും സിപിഎം പ്രവർത്തകരുമായ വിപിൻ, അഭിജിത്ത്, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 11:30യോടെയായിരുന്നു സംഭവം. മിഥുൻ എന്നൊരു സുഹൃത്തിനെ വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതിനായി സംഭവസ്ഥലത്തെത്തിയ സനൂപിനെയും സുഹൃത്തുക്കളെയും അവിടെവച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. വാക്കേറ്റം മൂത്ത് ആക്രമണം നടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സംഭവ സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles