വഴി തടഞ്ഞ് സമരം ചെയ്യുന്നതിലും ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്നതിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍. കൊച്ചിയിലെ സമരാഭാസത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ കൈയ്യേറ്റം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം അധിക്ഷേപം ചൊരിയുന്നത് പരിഹാസ്യമാണെന്നാണ് മുന്‍കാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
2013ല്‍ പൊതുറോഡ് അടച്ചതിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ച സന്ധ്യ എന്ന വീട്ടമ്മയെ സിപിഎം നേരിടാന്‍ ശ്രമിച്ചത് അപവാദപ്രചരണത്തിലൂടെയായിരുന്നു. സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി മുട്ടിയപ്പോഴാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്.

