Friday, September 25, 2026

സിപിഎം ഒക്കെ കണ്ടുപഠിക്കേണ്ടത് മോദിയുടെ ഈ നയത്തെ!!

കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ 50% ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്. ‘പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന് മാധ്യമങ്ങളോട് കോടിയേരി ബാലകൃഷ്ണൻ മറുചോദ്യം ചോദിച്ചു. കമ്മിറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി മാധ്യമങ്ങളോട് ചോദിച്ചു. ഇത് പ്രായോഗികമായ നിര്‍ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത്. അതേസമയം മുമ്പേ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ആര്‍. ബിന്ദു ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ സ്ത്രീവിരുദ്ധ മനോഭാവം നിലനില്‍ക്കുന്നതായി ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു.
സ്ത്രീ പ്രാതിനിധ്യം ബിജെപി

ബിജെപിയേക്കാള്‍ സ്‌ത്രീ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നേരത്തെ ഒരു വേദിയിൽ പറഞ്ഞിരുന്നു. സ്‌ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. നയങ്ങളിലും പരിപാടികളിലും ഭരണനിര്‍വ്വഹണത്തിലും ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഇത്രയധികം പ്രാതിനിധ്യം നല്‍കിയ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്നും. സ്‌ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാനും വളരാനുമുള്ള ഇടം പാര്‍ട്ടിയില്‍ എപ്പോഴും ഉണ്ടെന്നും ഇന്ത്യന്‍ സംസ്‌കാരം പണ്ടു മുതല്‍ക്കേ സ്‌ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അന്ന്ചൂണ്ടികാട്ടി.

അതുപോലെ തന്നെ പ്രധാനമന്ത്രി സമൂഹത്തിന്‍റെ എല്ലാ മേഖലയില്‍ നിന്നുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മല സീതാരാമന്‍, സ്‌മൃതി ഇറാനി ഉള്‍പ്പെടെയുള്ള നരിശക്തികളാണ് ഇപ്പോൾ ഭാരതത്തിന്റെ മുഖമുദ്ര.ഇടയ്ക്ക് മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി പുതിയ ഏഴ് വനിത മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇടംപിടിച്ചത്. 77 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 11 പേരാണ് വനിതകളാണ്.

കോടിയേരിയെ പോലുള്ളവർ സ്ത്രീകൾ വന്നാൽ പാർട്ടി നശിക്കുമെന്ന് പറയുന്നിടത്താണ് നിർമൽ സീതാരാമനെ പോലുള്ള ശക്തയായ വനിതകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരസ്ഥാനം നൽകിയിരിക്കുന്നത്. കഠിനാധ്വാനവും സമർപ്പണ ബോധവും കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ നേതാവാണ് നിർമ്മല സീതാരാമൻ

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനേഴാമത് ലോക്സഭയിലെ ധന വകുപ്പ് മന്ത്രിയുമാണ് നിർമ്മല സീതാരാമൻ. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും 100 കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മലയ്ക്ക് 34-ാം സ്ഥാനമാണ്.

സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ വനിതയാണ് നിർമ്മല സീതാരാമൻ. ആണധികാര മേഖലകളിൽ തന്റേതായ കഴിവ് കൊണ്ടും അറിവ് കൊണ്ടും വ്യക്തമായ ഒരു സ്ഥാനമുറപ്പിച്ച നിർമ്മല, ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിതയായാണ് വാഴ്ത്തപ്പെടുന്നത്.

തമിഴ്‌നാട്ടിലെ മധുരയിൽ, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് സാവിത്രിയുടെയും നാരായണൻ സീതാരാമന്റെയും മകളായി നിർമ്മല സീതാരാമൻ ജനിച്ചത്. മദ്രാസിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിർമ്മല, തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും നേടി. ഈ വിദ്യാഭ്യാസം തന്നെയാണ് നിർമ്മലയുടെ ജീവിതത്തിൽ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും പറുദീസകൾ തുറന്നുവച്ചത്.
ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലെ ഹോം ഡെക്കോർ സ്റ്റോറായ ഹാബിറ്റാറ്റിൽ സെയിൽസ് പേഴ്‌സണായി നിർമല സീതാരാമൻ ജോലി ചെയ്തിട്ടുണ്ട്. യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിൽ ഇക്കണോമിസ്റ്റിന്റെ സഹായിയായി സേവനമനുഷ്ഠിച്ച നിർമ്മല, യുകെയിൽ താമസിക്കുമ്പോൾ പിഡബ്ല്യുസിയുടെ സീനിയർ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന്, ദേശീയ വനിതാ കമ്മീഷൻ അംഗമായും, ഹൈദരാബാദിലെ പ്രണവയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചു.

പലപ്പോഴും സ്ത്രീകൾക്ക് എത്തിപ്പിടിയ്ക്കാൻ കഴിയാത്തത്ര ഉയരങ്ങൾ നിർമ്മല സീതാരാമൻ സ്വന്തമാക്കിയിരുന്നു. അവർ വിശ്വസിച്ചിരുന്നതും പിന്തുടരുന്നതുമായ രാഷ്ട്രീയവും തത്വശാസ്ത്രവും അവരെ വളർച്ചകൾക്ക് വിധേയമാക്കിക്കൊണ്ടേയിരുന്നു. 2006-ൽ ബി.ജെ.പി.യിൽ ചേർന്ന സീതാരാമൻ 2010-ൽ പാർട്ടിയുടെ വക്താവായി നിയമിതയായി. തുടർന്ന് 2014-ൽ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായും 2014 ജൂണിൽ ആന്ധ്രാപ്രദേശിൽ നിന്ന് രാജ്യസഭാംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു.

2016 ൽ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി നാമനിർദ്ദേശം ചെയ്ത 12 സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നിർമ്മല സീതാരാമൻ. ഒടുവിൽ പ്രതീക്ഷിച്ചത് പോലെ തന്നെ കർണാടകയിൽ നിന്ന് തന്റെ സീറ്റിൽ അവർ വിജയം കൈവരിച്ചു. തുടർന്ന് അവർ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സ്ഥാനരോഹണം ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഫുൾ ടൈം ഡിഫെൻസ് മിനിസ്റ്ററായി ചരിത്രത്തിലുണ്ട് ഇന്നും നിർമ്മല സീതാരാമൻ. 2019 ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് ഇവർ നേതൃത്വം നൽകി.

നിലവിൽ ഇന്ത്യയുടെ ധനകാര്യ , കോർപ്പറേറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നിർമ്മല സീതാരാമൻ ഇന്ത്യയുടെ 4 വാർഷിക ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ ഈ വനിതയുടെ നേതൃത്വത്തിൽ ഇന്ത്യ 3.1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ അടയാളത്തിലെത്തി നിൽക്കുന്നു. തന്റെ ജീവിതാനുഭവങ്ങളും, വിദ്യാഭ്യാസയോഗ്യതയും തനിക്ക് ചുറ്റുമുള്ളവർക്കും തന്റെ രാജ്യത്തിനും വേണ്ടി ചിലവഴിച്ച നിർമ്മല സീതാരാമൻ ഇനി വരാൻ പോകുന്ന വനിതാ ദിനത്തിലും ഇന്ത്യൻ വനിതകളുടെ അഭിമാനമായി നിലകൊള്ളുന്നു. കോപപ്പെടാതെ, കയ്യെടുത്ത് കൂപ്പി കെഞ്ചറേൻ..’ നിങ്ങളോട് കോപമില്ല, വീ ലവ് യൂ….ഈ വാക്കുകൾ നമ്മുക്ക് മറക്കാൻ കഴിയുമോ?.. ഓഖി ദുരന്തം വിതച്ച കടപ്പുറത്ത് എത്തിയ അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ വാക്കുകൾ ആണ്. പ്രക്ഷുബ്ധരായ തീരവാസികളായ ജനക്കൂട്ടത്തെ തമിഴിൽ ആശ്വസിപ്പിച്ച വാക്കുകൾ

ഇന്ത്യയിലെ ആദ്യ മുഴുവൻ സമയ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി നിർമ്മല സീതാരാമന് സ്വന്തമാണ്. ധനകാര്യം ലഭിച്ചതോടെ ആദ്യ വനിതാ ധനകാര്യ വകുപ്പ് മന്ത്രി എന്ന ബഹുമതിക്കും കൂടി അ‌ർഹയായിരിക്കുന്നു നിർമ്മല സീതാരാമൻ. ഇതോടുകൂടി ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ മന്ത്രി എന്ന വിശേഷണം കൂടി നിർമ്മല സീതാരാമന് ലഭിച്ചു. മുൻപ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിരാ ഗാന്ധി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു മുഴുവൻസമയ വനിതാ മന്ത്രി വരുന്നത്.

Related Articles

Latest Articles