Sunday, September 27, 2026

സഖാക്കൾ പീഡന ‘വിപ്ലവം’ തുടരുന്നു; ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം പ്രവർത്തകൻ പിടിയിൽ

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന്‍ വേങ്ങശ്ശേരി (37)യെയാണ് പെരിന്തല്‍മണ്ണ പൊലീസ് സംഘം പിടികൂടിയത്.

യുവതി താമസിക്കുന്ന വീട്ടിലെത്തി പ്രതി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായെന്നറിഞ്ഞതോടെ നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഇയാള്‍. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Articles

Latest Articles