Monday, May 20, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പങ്ക്; സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്ന വെളിപ്പെടുത്തലുമായി ഇ ഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പങ്കുള്ളതായി ഇ ഡി റിപ്പോർട്ട്. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇ ഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിപിഎം മുഖപത്രമായ മാദ്ധ്യമ സ്ഥാപനത്തിനെതിരെയുള്ള
വെളിപ്പെടുത്തൽ.

അതേസമയം, പി സതീഷ്കുമാറിൽ നിന്ന് പണം കൈപ്പറ്റിയതിൽ ദേശാഭിമാനി പബ്ലിക്കേഷൻസും ഉണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ദേശാഭിമാനി പണം വാങ്ങിയത് 2015-2016 കാലത്താണെന്നും രണ്ട് തവണയായി 36 ലക്ഷം കൈപ്പറ്റിയെന്നും ഇ ഡി വ്യക്തമാക്കി. 18 ലക്ഷം വീതം ദേശാഭിമാനി പബ്ലിക്കേഷൻസിന് നൽകി. ഈ സാമ്പത്തിക ഇടപാടിന് തെളിവുകളുണ്ടെന്നാണ് ഇ ഡി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Related Articles

Latest Articles