cpm-on-ukraine-war
ദില്ലി: യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഎം. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും സായുധ പോരാട്ടത്തിൽ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്‌താവനയില്‍ അറിയിച്ചു.
സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ കിഴക്കന്‍ രാജ്യങ്ങളിലേക്കു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാറ്റോ റഷ്യയ്ക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണിത്.
യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തിപ്രദേശങ്ങളിലെ നാറ്റോ സാന്നിധ്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. യുക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നത് ഉള്‍പ്പെടെയുള്ള റഷ്യന്‍ ആവശ്യങ്ങള്‍ ന്യായമാണെന്ന് പിബി പ്രസ്താവനയില്‍ പറയുന്നു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന, ആയിരക്കണക്കിനു വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…