Wednesday, January 7, 2026

‘ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണം’; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വിമര്‍ശനം

എറണാകുളം: ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം (CPM) പ്രവർത്തന റിപ്പോർട്ട്. ദലിത് പിന്നാക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

സി.പി.ഐ.എം മന്ത്രിമാര്‍ പലരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.മന്ത്രിമാര്‍ പലരും സെക്രട്ടേറിയറ്റില്‍ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രിമാര്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന് നിര്‍ബന്ധമായും എത്തണമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.

ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല. കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്. എറണാകുളം ജില്ലാ സമ്മേളനം സമ്മേളനങ്ങളുടെ ശോഭ കെടുത്തിയെന്നും പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യവിമർശനവുമായി ഇറങ്ങിപ്പോയത് ഒഴിവാക്കണമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Related Articles

Latest Articles