Kerala

തളിപ്പറമ്പിനും താഴെതെരുവിനും പിന്നാലെ മട്ടന്നൂർ സിപിഎമ്മിലും വിഭാഗീയത; പോസ്റ്ററുകൾ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ

കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിൽ വിഭാഗീയത അതിരൂക്ഷം. തളിപ്പറമ്പിനും താഴെതെരുവിനും പിന്നാലെ മട്ടന്നൂർ സിപിഎമ്മിലാണ് വിഭാഗീയത.

വിഭാഗീയതയെ തുടർന്ന് പാർട്ടി പ്രവർത്തകർ തന്നെ പോസ്റ്ററുകൾ നശിപ്പിച്ചു.

പഴശ്ശി സൗത്ത് ലോക്കലിൽ ഉൾപ്പെടുന്ന കയനി, പെരിഞ്ചേരി, ബാവോട്ടു പാറ, ദേവർകാട് എന്നീ സ്ഥലങ്ങളിലാണ് വിഭാഗീയതയുണ്ടായത്. ഇതിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് പരസ്യ പോസ്റ്റർ പ്രചാരണം നടത്തി.

തുടർന്ന് സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർ അടക്കം ഉൾക്കൊള്ളുന്ന ലോക്കലിലാണ് വിഭാഗീയത മൂർച്ചിച്ചത്. പല സ്ഥലത്തേയും പോസ്റ്ററുകൾ പാർട്ടി പ്രവർത്തകർ തന്നെ നശിപ്പിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലെ തളിപ്പറമ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ നൂറിലേറെ പേർ പ്രകടനം നടത്തിയിരുന്നു.

പാർട്ടി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്ററുകൾ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

13 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

15 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

18 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago