തിരുവനന്തപുരം: പാർട്ടി മുഖപത്രത്തിൽ വീണ്ടും ചൈനയെ വാഴ്ത്തിപ്പാടി സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണൻ (CPM Praises China). ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ പുകഴ്‌ത്തുമെന്നും, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യത്തിൽ സിപിഎം സോഷ്യലിസ്റ്റ് പക്ഷത്താണ് നിലകൊള്ളുന്നതെന്നും, കോൺഗ്രസും, ബിജെപിയും അമേരിക്കൻ സാമ്രാജ്യത്വ പക്ഷത്താണെന്നും കോടിയേരി വാദിക്കുന്നുണ്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ പുകഴ്‌ത്തിപ്പാടിക്കൊണ്ടുള്ള കോടിയേരിയുടെ പ്രസ്താവന. എന്നാൽ സിപിഎമ്മിന്റെ വഴിഞ്ഞൊഴുകുന്ന ചൈന സ്‌നേഹം പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു.
ഇതിനുപിന്നാലെയാണ് നയം എന്തെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവരുന്നത്. ബിജെപിയുടെയും, കോൺഗ്രസിന്റെയും ചൈന വിരുദ്ധതയെയും ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചൈന പട്ടിണി തുടച്ചുമാറ്റിയതും, സാമ്പത്തിക മേഖലയിലെ ഉയർച്ചയും മോദി സർക്കാരിന് ഇഷ്ടമാകുന്നില്ലെന്നാണ് കോടിയേരിയുടെ വാദം. ലേഖനത്തിൽ ചൈന വിരുദ്ധത പ്രകടമാക്കുന്ന കോൺഗ്രസിനെതിരെയും വിമർശനമുണ്ട്.
അതോടൊപ്പം ചൈനയുമായി നല്ല ബന്ധത്തിനു ശ്രമിച്ച മുൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ കോൺഗ്രസിന് രാജ്യദ്രോഹമാണെന്നും കോടിയേരി വിമർശിക്കുന്നു. എന്നാൽ പാർട്ടിയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന ചൈനാ സ്‌നേഹത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് കോടിയേരിയുടെ ലേഖനം.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…