Sunday, October 11, 2026

സിപിഎമ്മിന്റെ അകമഴിഞ്ഞ ചൈനാ സ്‌നേഹം; പാർട്ടി മുഖപത്രത്തിൽ വീണ്ടും ചൈനയെ വാഴ്ത്തിപ്പാടി കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: പാർട്ടി മുഖപത്രത്തിൽ വീണ്ടും ചൈനയെ വാഴ്ത്തിപ്പാടി സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണൻ (CPM Praises China). ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ പുകഴ്‌ത്തുമെന്നും, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യത്തിൽ സിപിഎം സോഷ്യലിസ്റ്റ് പക്ഷത്താണ് നിലകൊള്ളുന്നതെന്നും, കോൺഗ്രസും, ബിജെപിയും അമേരിക്കൻ സാമ്രാജ്യത്വ പക്ഷത്താണെന്നും കോടിയേരി വാദിക്കുന്നുണ്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ പുകഴ്‌ത്തിപ്പാടിക്കൊണ്ടുള്ള കോടിയേരിയുടെ പ്രസ്താവന. എന്നാൽ സിപിഎമ്മിന്റെ വഴിഞ്ഞൊഴുകുന്ന ചൈന സ്‌നേഹം പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു.

ഇതിനുപിന്നാലെയാണ് നയം എന്തെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവരുന്നത്. ബിജെപിയുടെയും, കോൺഗ്രസിന്റെയും ചൈന വിരുദ്ധതയെയും ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചൈന പട്ടിണി തുടച്ചുമാറ്റിയതും, സാമ്പത്തിക മേഖലയിലെ ഉയർച്ചയും മോദി സർക്കാരിന് ഇഷ്ടമാകുന്നില്ലെന്നാണ് കോടിയേരിയുടെ വാദം. ലേഖനത്തിൽ ചൈന വിരുദ്ധത പ്രകടമാക്കുന്ന കോൺഗ്രസിനെതിരെയും വിമർശനമുണ്ട്.

അതോടൊപ്പം ചൈനയുമായി നല്ല ബന്ധത്തിനു ശ്രമിച്ച മുൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ കോൺഗ്രസിന് രാജ്യദ്രോഹമാണെന്നും കോടിയേരി വിമർശിക്കുന്നു. എന്നാൽ പാർട്ടിയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന ചൈനാ സ്‌നേഹത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് കോടിയേരിയുടെ ലേഖനം.

Related Articles

Latest Articles