kodieri
തിരുവനന്തപുരം: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസിലും ദേശീയ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ സമര സേനാനികളെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മുൻമന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി നോട്ടീസിൽ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നു. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ കയറൂരി വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കിഫ്ബിയെ തകർക്കുകയും വികസന പദ്ധതികൾ സ്തംഭിപ്പിക്കുകയുമാണ് കേന്ദ്ര ലക്ഷ്യം.നിയമപരമായും, രാഷ്‌ട്രീയമായും ഇതിനെ നേരിടും.ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മാധ്യമം പത്രത്തിനെതിരായ കെടി ജലീലിന്റെ കത്തിനെ കോടിയേരി തള്ളി.കത്ത് കൊടുത്തത് പാർട്ടിയോട് ചോദിച്ചിട്ടല്ല. മാധ്യമം പത്രത്തിനെതിരെ നടപടി വേണമെന്നത് സിപിഎം നിലപാടല്ലെന്നും പാർട്ടി ഒരു പത്രത്തെയും നിരോധിക്കണമെന്നാവശ്യപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…