Tuesday, December 23, 2025

കേരളാ ഘടകത്തിന്റെ കടുത്ത എതിർപ്പ് ; ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ല,സുരക്ഷാ ഏജൻസികളുടെ നിർദ്ദേശം തള്ളി കോൺഗ്രസ്

ശ്രീനഗർ : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം. യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരളാ ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ വിമർശിച്ചുവെന്ന് കേരളാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.യാത്ര ഇന്നലെയോടെ കാശ്മീരിലേക്ക് പ്രവേശിച്ചിരുന്നു. ഇന്ന് ഹാറ്റ്‌ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയിൽ അവസാനിക്കും. റിപബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും.

അതേസമയം സുരക്ഷാ പ്രശ്‌നമുണ്ടെന്നും പദയാത്ര ഒഴിവാക്കി കാറിൽ യാത്ര തുടരണമെന്നും സുരക്ഷാ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും കോൺഗ്രസ് ഇത് തള്ളി. 30നാണ് യാത്ര അവസാനിക്കുന്നത്. ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി മാറും.

Related Articles

Latest Articles