Tuesday, September 22, 2026

ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന പരാമര്‍ശം: പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കാരാട്ട് വിവാദമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ ബംഗാള്‍ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
വിഷയത്തില്‍ കാരാട്ട് വിശദീകരണം നല്‍കിയെന്ന് സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. ബിജെപിയും മമതയും തമ്മില്‍ ഒത്തുകളിച്ചെന്നാണ് ഉദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചതായും സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു.

ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചേക്കാം. എന്നാല്‍ അമിത് ഷാ പറയുന്നതുപോലെ 23 സീറ്റ് ലഭിക്കാന്‍ പോകുന്നില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതാണിത്. ഇതിനെതിരെ ബംഗാള്‍ സിപിഎം ഘടകം രംഗത്തുവന്നു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടില്‍ നിന്ന് പാര്‍ട്ടി വിശദീകരണം തേടിയത്്.

Related Articles

Latest Articles