Tuesday, June 4, 2024
spot_img

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും ; ആലപ്പുഴയിലെ പാർട്ടിയിലെ വിഭാഗിയത, ലഹരിമാഫിയ ബന്ധം,അംഗങ്ങളുടെ രാജി , ചർച്ചചെയ്തേക്കാം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.ആലപ്പുഴയിലെ സംഘടന പ്രശ്നങ്ങൾ ചർച്ച ചെയ്തേക്കും. പാർട്ടിയിലെ വിഭാഗിയത മൂലം അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജി വച്ച് പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിൽ പാർട്ടിലെ പ്രശ്നങ്ങൾ.

കരുനാഗപ്പള്ളി ലഹരി കേസ് പ്രതിയായ ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികൾ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചേക്കാം അതുപോലെ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എകെജി സെന്ററിൽ വച്ച് എൽഡിഎഫ് നേതൃയോഗം ചേരും.

Related Articles

Latest Articles