Tuesday, September 29, 2026

15 വയസ്സുകാരനുനേരെ ലൈംഗികാതിക്രമം ; സിപിഎം നേതാവ് കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി

കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി. കോഴിക്കോട് പോക്സോ കോടതി ഉണ്ണികൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതോടെ പ്രതി കീഴടങ്ങുകയായിരുന്നു.

ഡിസംബർ 29നാണ് പ്രതി 15 വയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയത്. മോക്ഡ്രില്ലിനിടയിൽ 15 വയസ്സുകാരനെ ആംബുലൻസിൽ വച്ചും തന്റെ കാറിൽ വച്ചും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി പ്രകാരം മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

Related Articles

Latest Articles