തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ.സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്നാണ് എം വി ഗോവിന്ദൻ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ എം വി ഗോവിന്ദനെതിരെയും മുഖ്യമന്ത്രിക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മാനസികനില പരിശോധിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇത് അധികാരത്തിന്റെ കൈയ്യൂക്ക് കാണിക്കലാണെന്നും മാദ്ധ്യമ പ്രവർത്തകയ്ക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.ഇനിയും കേസെടുക്കുമെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്.
മാദ്ധ്യമത്തിന്‍റെ പേരുപറഞ്ഞ് ആരെയും കേസിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്താൻ ശ്രമിച്ചപ്പോൾ മുമ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോടുള്ള ശത്രുത മനോഭാവം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

