Kerala

ക്വിറ്റ് ഇന്ത്യ സമരം പൊളിഞ്ഞ സമരം; സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വളച്ചൊടിച്ച് സിപിഎം പുസ്തകം

കോഴിക്കോട്: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വളച്ചൊടിച്ച് സിപിഎം പുസ്തകം. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ കോടിയേരി ബാലകൃഷ്ണൻ കെ.പി അനിൽകുമാറിന് നൽകി പ്രകാശനം ചെയ്ത കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ സമരവും’ എന്ന പുസ്തകത്തിലാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നത്. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ സുവർണ ഏടുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ക്വിറ്റ് ഇന്ത്യ സമരം പൊളിഞ്ഞ സമരമെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു. കോൺഗ്രസും ഗാന്ധിയുമൊന്നും നേരെയാവില്ലെന്ന മനോഭാവത്തിലായിരുന്നുവെന്നും ക്വിറ്റ് ഇന്ത്യ സമരം ഒരു കൊല്ലത്തിനകം പൊളിഞ്ഞുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ മാപ്പിള ലഹളയെന്ന് അറിയപ്പെടുന്ന ഹിന്ദു വംശഹത്യയെ ദേശഭക്തരായ യുവാക്കളുടെ ധീരസമരമെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. എ.കെ ഗോപാലന്റെ പ്രസംഗം ഉദ്ധരിച്ചാണ് ഈ വിലയിരുത്തൽ.

മാപ്പിളകലാപത്തെ ന്യായീകരിക്കുന്ന കെഇഎൻ കുഞ്ഞഹമ്മദിന്റെ വിലയിരുത്തലുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഎംഎസ്, ബസവ പുന്നയ്യ, എംഎൻ റോയ്, അബനി മുഖർജി, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം ബി രാജേഷ്, കെ എൻ ഗണേഷ്, ഡോ. കെ ഗോപാലൻകുട്ടി, കെഇഎൻ, ഡോ. ഹുസൈൻ രണ്ടത്താണി, ഇർഫാൻ ഹബീബ്, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തോട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാട് നേട്ടമുണ്ടാക്കിയെന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ലേഖനത്തിൽ പറയുന്നത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരം കഴിഞ്ഞ് അഞ്ച് കൊല്ലക്കാലവും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയില്ലെന്നും പുസ്തകത്തിൽ പറയുന്നു. സമരം പരാജയമാണെന്ന് ചിത്രീകരിക്കാനായി ഇക്കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

13 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

14 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

14 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

15 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

15 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

15 hours ago