Saturday, September 19, 2026

അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാനെത്തിയ സി ആര്‍ നീലകണ്ഠനുള്‍പ്പെട്ട സംഘത്തിന് സി പി എമ്മുകാരുടെ മര്‍ദ്ദനം

കൂടരഞ്ഞി: തേനരുവിയിലെ അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാനെത്തിയ സി ആര്‍ നീലകണ്ഠന്‍റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. പി വി അന്‍വര്‍ എം എല്‍ എയുടെയും , സിപിഎമ്മിന്‍റെയും ഗുണ്ടകളാണ് ഇവരെ മര്‍ദ്ദിച്ചത്.

സി ആർ. നീലകണ്ഠന് പുറമെ കുസുമം ടീച്ചർ, ഡോ ആസാദ്, എം എം. കാരശേരി, കെ എം ഷാജഹാന്‍ എന്നിവരാണ് പി. പി എഫ് സംഘത്തിലുണ്ടായിരുന്നത്. പലർക്കും പരുക്കുകൾ ഉണ്ട്. .സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജലീലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles