Saturday, December 20, 2025

വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രവുമായി ശ്രീശാന്ത്: ഇത് പൊളിക്കും…ആവേശത്തിൽ ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ മക്കൾ സെൽവനാണ് വിജയ് സേതുപതി. താരത്തിന്റെ സിനിമകൾക്കൊണ്ടും, സ്വഭാവ സംവിശേഷതകൾ കൊണ്ടും നിരവധി ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത നടൻ കൂടെയാണ് വിജയ് സേതുപതി. വ്യത്യസ്‌തമായ കഥാപാത്രങ്ങൾ കൊണ്ട് മുന്നേറുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. അതിന് ഉത്തരം നൽകുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്തിന്റെ പോസ്റ്റ്.

നടൻ വിജയ് സേതുപതിയെ പ്രകീര്‍ത്തിച്ചാണ് ശ്രീശാന്ത് എത്തിയിരിക്കുന്നത്. വിജയ്‌യെ സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷ്യൻ എന്നാണ് ശ്രീശാന്ത് വിശേഷിപ്പിച്ചത്. അദ്ദേഹത്തെ പരിചയപ്പെടാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. അതേസമയം തമിഴ് സിനിമ, ഷൂട്ടിങ് തുടങ്ങിയ ഹാഷ്ടാഗുകളാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുകയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തി.

Related Articles

Latest Articles