അഞ്ചാലുംമൂട്: യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ച പ്രതി പിടിയില്‍. കാഞ്ഞിരംകുഴിയില്‍ തട്ടില്വിള വീട്ടില്‍ സുല്‍ഫിക്കര്‍ ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. പ്രതി യുവതിയോടൊപ്പം താമസിക്കുകയായിരുന്നു.
പ്രതി ഇരുമ്പ് കമ്പി കൊണ്ട് യുവതിയുടെ തലയിലടിക്കുകയായിരുന്നു. തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ യുവതിയുടെ ഇടത് കൈ ഒടിഞ്ഞു. യുവതിയുടെ പരാതിയില്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ അനീഷ്, റഹീം, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുമേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

