പത്തനംതിട്ട: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീ ഊമയല്ലെന്ന് പോലീസ്. ഇവർ ഭിക്ഷാടനത്തിനായി വീടുകളിലെത്തുകയും തുടർന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇവരെ ഇന്നലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. പിടിയിലായതോടെ ഊമയായി അഭിനയിക്കുകയായിരുന്നു. തമിഴ്നാട് വെല്ലൂർ സ്വദേശിനി മഞ്ജു(40) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ അമ്മ വീടിനുള്ളിലേക്ക് പോയ തക്കം നോക്കിയായിരുന്നു നാടോടിസ്ത്രീ കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചത്. കുഞ്ഞിനേയും കൊണ്ട് സ്ത്രീ ഓടുന്നത് അച്ഛൻ കണ്ടു. തുടർന്ന് ബഹളമുണ്ടാക്കിയതോടെ അവർ കുഞ്ഞിനേയും ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് നാടോടിസ്ത്രീയെ പിടികൂടുകയായിരുന്നു.
പിടിയിലായി കഴിഞ്ഞ ഇവർ നാട്ടുകാരുടേയും പോലീസിന്റേയും ചോദ്യങ്ങൾക്ക് മറുപടി തന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് സംസാരശേഷിയുള്ളതായി പോലീസ് കണ്ടെത്തി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…