Friday, January 2, 2026

മദ്ധ്യപ്രദേശിലെ ജെയിലില്‍നിന്ന് നാല് കൊടും കുറ്റവാളികള്‍ രക്ഷപ്പെട്ടു

മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലില്‍ നിന്ന് നാല കൊടും കുറ്റവാളികള്‍ രക്ഷപ്പെട്ടു. ജയില്‍ വാതില്‍ അറുത്തുമാറ്റി കൂറ്റന്‍ മതിലും ചാടിക്കടന്നാണ് നാല് തടവുകാര്‍ രക്ഷപ്പെട്ടത്. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ക്കു വിചാരണ നേരിടുന്ന കൊടുംക്രിമിനലുകളാണു തടവു ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

സെല്ലിന്റെ ഇരുമ്പു വാതില്‍ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലില്‍ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവര്‍ കടന്നു കളഞ്ഞത്. ഇവരില്‍ രണ്ടു പേര്‍ മദ്ധ്യപ്രദേശ് സ്വദേശികളും രണ്ടു പേര്‍ രാജസ്ഥാന്‍ സ്വദേശികളുമാണ്.

ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നര്‍ സിംഗ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാല്‍, കൊലപാതകക്കേസില്‍ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവര്‍. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും അധികൃതര്‍ പ്രഖ്യാപിച്ചു.

Related Articles

Latest Articles