തിരുവനന്തപുരം: പേട്ട മൂലവിളാകത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പാറ്റൂര്‍ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പോലീസിന്റെ അവകാശവാദം. അക്രമം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതി പൊലീസിന്റെ പിടിയിലായിട്ടില്ല.പോലീസിന്റെ ഭാഗത്തെ അനാസ്ഥമാത്രമാണ് ഇതിനു പിന്നിലെന്ന് രാഷ്ട്രീയ സംഘടനകൾ വ്യക്തമാക്കി.
മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജംങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്. പാറ്റൂര്‍ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ട്. പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്ത് വിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് ഉണ്ട്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…