Sunday, May 5, 2024
spot_img

തിരുവനന്തപുരം പേട്ടയിൽ സ്ത്രീ ആക്രമിക്കപെട്ട സംഭവം; നിർണ്ണായക സി സി ടി വി ദൃശ്യങ്ങൾ പോലീസിന്,സ്ത്രീയെ അക്രമി പിന്തുടരുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തം

തിരുവനന്തപുരം: പേട്ട മൂലവിളാകത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പാറ്റൂര്‍ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പോലീസിന്റെ അവകാശവാദം. അക്രമം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതി പൊലീസിന്റെ പിടിയിലായിട്ടില്ല.പോലീസിന്റെ ഭാഗത്തെ അനാസ്ഥമാത്രമാണ് ഇതിനു പിന്നിലെന്ന് രാഷ്ട്രീയ സംഘടനകൾ വ്യക്തമാക്കി.

മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജംങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്. പാറ്റൂര്‍ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ട്. പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്ത് വിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് ഉണ്ട്.

Related Articles

Latest Articles