കോഴിക്കോട്: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ ഫേസ്ബുക്കിലൂടെ വിമർശിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഉമേഷിനെതിരെയാണ് സ്ഥലംമാറ്റ നടപടി എടുത്തത്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലംമാറ്റിയത്.
ഫേസ്ബുക്കിലെ ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിളെ വിമർശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ ഉമേഷ് വിമർശിച്ചിരുന്നു. ‘നായ്ക്കാട്ടം കഴുകിയാ നന്നാവൂല എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്, കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല’ എന്നിങ്ങനെയാണ് അദ്ദേഹം ഈ പ്രശ്നത്തെ വിമർശിച്ചത്.

