Crowd Funding
കൊച്ചി: ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം. സംസ്ഥാന പോലീസ് ഇതിൽ ഇടപെടണമെന്നും, ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും, നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മലപ്പുറത്ത് അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
അതേസമയം ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന് പണം നല്കുന്നവര് കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. സത്യസന്ധമായ രീതിയിൽ അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…