Monday, October 12, 2026

സ്ത്രീധന നിരോധന നിയമ ഭേദഗതി; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സർക്കാരിന്റെ നിലപാടു തേടി കേരള ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കത്തത് എന്തുകൊണ്ടെന്നും സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിക്കുന്നതിനു തടസ്സം എന്താണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് സര്ക്കാരിനോട് ചോദിച്ചു. മാത്രമല്ല സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങരുതെന്ന വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വേണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

നിയമത്തിൽ ഭേദഗതി വരുത്തണമെന്നു നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. തുടർന്ന് ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

മാത്രമല്ല വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ ആ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഈ ഹർജിയിലുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles