Monday, September 28, 2026

രാജസ്ഥാനിലും കോടതിവളപ്പിൽ ‘തമ്മിലടി’

ഡ​ൽ​ഹി​ക്കു പി​ന്നാ​ലെ രാ​ജ​സ്ഥാ​നി​ലും, കോടതിയിൽ അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം ഉണ്ടായി. രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ലു​ള്ള കീ​ഴ്ക്കോട​തി​യി​ലാ​ണ് സം​ഭ​വം. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാണ്, ഇ​രു​വി​ഭാ​ഗങ്ങൾ ത​മ്മി​ൽ വാ​ക്കേ​റ്റവും, അടിപിടിയും ​ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ലെ സാ​കേ​ത് കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നും ത​ട​സ​പ്പെ​ട്ടു. കോ​ട​തി​യി​ലെ​ത്തു​ന്ന​വ​രെ ത​ട​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ർ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

Related Articles

Latest Articles