Monday, November 23, 2026

ഇനി അനാവശ്യമായി ബക്കറ്റ് പിരിവ് നടത്തിയാൽ പിടി വീഴും; ക്രൗഡ് ഫണ്ടിങ്ങിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി

കൊ​ച്ചി: ചാ​രി​റ്റി ഇ​ട​പാ​ടു​ക​ളി​ലെ ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ക്രൗ​ഡ് ഫണ്ടിം​ഗി​ന് പ​ണം എ​വി​ടെ നി​ന്ന് വ​രു​ന്നു​വെ​ന്ന് എ​ന്ന് പ​രി​ശോ​ധ​ന വേ​ണം. സം​സ്ഥാ​ന പോ​ലീ​സ് ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും, ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും, നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മ​ല​പ്പു​റ​ത്ത് അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യിരുന്നു കോടതിയുടെ പ​രാ​മ​ർ​ശം.

അതേസമയം ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ കോട​തി ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് എ​തി​ര​ല്ല. സ​ത്യ​സ​ന്ധ​മാ​യ രീതിയിൽ അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ണം വ​രു​ന്ന​ത് ത​ട​യാ​നും പാ​ടി​ല്ല. സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​യ​രൂ​പീ​ക​ര​ണം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles