കൊച്ചി: വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ നിഖിൽ തോമസിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു.ഒളിവിൽ കഴിയുന്ന നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായം ലഭിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവിന്റെ പക്കൽ നിന്നാണെന്നുള്ള സുപ്രധാന മൊഴി പോലീസിന് ലഭിച്ചു.നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിൽ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്‍റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ വാദം.

