Monday, June 17, 2024
spot_img

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഉത്തരവ് റദ്ദാക്കി ജാമ്യം നൽകണം,ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയെന്ന് പ്രതികൾ

കൊച്ചി: ആൾക്കൂട്ട കൊലപാതകത്തിനിരയായി മരിച്ച അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയാണെന്നും പ്രതികൾ നൽകിയ അപേക്ഷയിൽ പറയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്.

ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവധകേസിലെ പ്രതികൾ.

Related Articles

Latest Articles