രമേശ് പിഷാരടി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
പാലക്കാട്: തോമസ് ഐസക്കിന്റെ “കോമാളിവേഷം” പരാമർശത്തിൽ പ്രതികരിച്ച് നടനും പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ പിഷാരടി, തനിക്ക് അതേ അഭിപ്രായസ്വാതന്ത്ര്യമുള്ളതോടൊപ്പംതന്നെ സംസ്‌കാരവുമുണ്ടെന്നും കൂട്ടിച്ചേർത്തു. സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോയെന്നായിരുന്നു’ പിഷാരടിക്കെതിരെ തോമസ് ഐസക് നടത്തിയ പരാമർശം.
“ഐസക്കിനോടൊപ്പം നിന്ന് മറുപടി പറയാനില്ല. അനാവശ്യപരാമർശങ്ങൾക്ക് ഞാനില്ല. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് സംസ്കാരം കൂടിയുണ്ട്. സംസ്കാരം സമരം ചെയ്താൻ കിട്ടുന്നതല്ല. എനിക്ക് എല്ലാവരോടും സ്നേഹം മാത്രം. മറുപക്ഷത്താണെങ്കിൽ ആരെയും വിലകുറച്ച് കാണുന്ന സമീപനം ശരിയല്ല. നിരവധി കലാപ്രസ്ഥാനങ്ങളെ കൊണ്ടുനടന്നവരാണ് കലാകാരന്മാരെ വിലകുറച്ച് കാണുന്നത്. പാലക്കാട് എല്ലാ പ്രചാരണങ്ങൾക്കും മുകളിൽ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്. നടക്കുന്ന എല്ലാ പ്രചാരണവും ജനം എല്ലാം മനസിലാക്കുന്നുണ്ട്”- രമേഷ് പിഷാരടി പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…