ഔഷധ സസ്യമായ കറിവേപ്പില മലയാളികൾക്കേറെ പ്രിയപ്പെട്ട ഒന്നാണ്. വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല ഇത് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളും നിരവധിയാണ്. അതെന്തൊക്കെയാണെന്ന് നോക്കാം
രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനുശേഷം, ഏതാനും മിനിറ്റ് കഴിഞ്ഞ് ഫ്രഷായ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നു.
വെറും വയറ്റില്‍ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ബവല്‍ മൂവ്മെന്റിന് സപ്പോര്‍ട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
മോണിങ് സിക്ക്നെസ്, ഓക്കാനം, ഛര്‍ദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്.
കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു (detoxification). കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്തുന്നു. ഇങ്ങനെ ശരീരഭാരം കുറയാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാന്‍ കറിവേപ്പില

