Health

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഔഷധസസ്യം കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല മുഖകാന്തിക്കും നല്ലതാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം. കൗമാരക്കാര്‍ക്കുള്ള പ്രധാന പ്രശ്നമാണ് മുഖക്കുരുവും പാടുകളും. ഇതൊക്കെ കറിവേപ്പില വിദ്യ ഇല്ലാതാക്കും. പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. എന്നാല്‍, കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില കൊണ്ട് ഗുണം കിട്ടണമെന്നില്ല. നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന കറിവേപ്പില ഉത്തമം.

പല മരുന്നുകള്‍ക്കും കറിവേപ്പില നീര് എടുക്കാറുണ്ട്. ഇത് ചര്‍മ്മത്തിനും നല്ലതാണ്. അതുപോലെ കറിവേപ്പില നാരങ്ങ നീരില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് തേക്കുന്നത് കൗമാരക്കാര്‍ക്കിടെയിലെ മുഖക്കുരു എന്ന പ്രശ്നം ഇല്ലാതാക്കും. കറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ചശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് പരിഹാരമാകും. പ്രാണികളുടെയും മറ്റും വിഷാംശം മുഖത്തുനിന്ന് ഇതിലൂടെ നീക്കം ചെയ്യപ്പെടും.

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

4 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

5 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

6 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

18 hours ago